Thursday, September 27, 2012

സ്കൂള്‍ പാര്‍ലമെന്‍റ് ഇലക്ഷന്‍ - ഒരു നവ്യാനുഭവം


 

  

ഇത്തവണത്തെ സ്കൂള്‍ പാര്‍ലമെന്‍റ് ഇലക്ഷന് താഴത്തുവടകര ഗവണ്‍മെന്‍റ് സ്കൂളിലെ കട്ടികള്‍ വോട്ടിംഗ് മെഷീനില്‍ വോട്ടു ചെയ്തു.!!!! 

 ലാപ് ടോപ്പുകള്‍ വോട്ടിംഗ് മെഷീനായപ്പോള്‍ സ്ക്രീനില്‍ തെളിഞ്ഞ സ്ഥാനാര്‍ത്ഥിയുടെ ചിത്രത്തിനും പേരിനും നേരെ മൗസ് ക്ളിക് ചെയ്ത് അവര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി..... ഭാവിയിലേക്ക് ഒരു പരിശീലനം..... പ്രവര്‍ത്തന മികവുകൊണ്ട് എന്നും വാര്‍ത്തകളിലിടംനേടുന്ന താഴത്തുവടകര ഗവണ്‍മെന്‍റ് സ്കൂളിന് 

 ഈ നേട്ടം സമ്മാനിച്ചത് സ്കൂള്‍ ഐ റ്റി ക്ളബ്.

 പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ റ്റിജു മാത്യു, മുഹമ്മദ് യുനൈസ്, അരുണ്‍ ആര്‍ നായര്‍, നിയാസ് തുടങ്ങിയവര്‍ക്ക് അഭിനന്ദനങ്ങള്‍......

Wednesday, September 26, 2012


പ്രഭാതം

                                                                                                      

പ്രഭാതത്തില്‍ ഉറക്കമുണരുന്നതുമുതല്‍ പ്രകൃതിയുടെ ശബ്ദം നമ്മുക്ക് കൂട്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു.കിളികളുടെ ശബ്ദവും അമ്പലങ്ങളിലെ റിക്കാര്‍ഡും പ്രഭാതത്തിന്റെ ഭാഗമായിരുന്നു റേഡിയോയില്‍ നിന്ന് ഉയരുന്ന ആകാശവാണിയുടെ പരിപാടികളും അടുക്കളയിലെ പാത്രങ്ങളുടെ ചിലമ്പിച്ച സ്വരവും ഓരോ വീടിനേയും ഒരു നല്ല ദിവസത്തിനായി തയാറെടുപ്പിക്കുന്നു.തട്ടു കടയിലെ ദോശക്കല്ലില്‍ ദോശമാവ് വീഴുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം വരെയും അന്ന് പ്രഭാതത്തിന്റെ ഭാഗമായിരുന്നു.ഇടവഴിയിലൂടെ കടന്നുപോകുന്ന പണിക്കാര്‍ കുളക്കടവില്‍ നേരംപോക്കു പറയുന്ന സ്ത്രീകള്‍ ഇവ അന്നത്തെ പ്രഭാതത്തിന്റെ ഭാഗമായിരുന്നു.... 

സൂര്യന്റ പൊന്‍കിരണങ്ങള്‍ തട്ടി പ്രകൃതി ഒന്നു ചുവന്നുതുടങ്ങിയാല്‍ ആ ദിവസം ആരംഭിക്കും.പിന്നെ കുട്ടികളുടെയും അമ്മമാരടെയും സ്വരങ്ങള്‍ മുഴങ്ങുന്നു.നഷ്ടടമാകുന്ന ആ കാലം ഇനി തിരിച്ചു പിടിക്കാനാവില്ല ഇതിനു കാരണം മാറുന്ന പ്രകൃതിയോ അതോ മനു‍ഷ്യനോ???????